ഇതൊരു ദിവസത്തെ മനോരമ എടുത്തു നോക്കിയാലും തെറ്റുകള്‍ നിരവധി
അനില്‍കുമാര്‍ എഴുതുന്നു
ഇതാ manoramaonline ശ്രീവിദ്യയെ പറ്റി വന്നത്. ഇതിലും തെറ്റുകള്‍ ഉണ്ട്. 1986- ല്‍ മികച്ച സഹനടിക്കുള്ള അവാര്‍ഡ്- ഇരകള്‍ എന്ന ചിത്രത്തിന്. ഇത് തെറ്റ് ആണ്.എന്നെന്നും കണ്ണേട്ടന്റെ എന്ന ചിത്രത്തിലെ അഭിനയത്തിന് ആണ് 1986-ile മികച്ച സഹനടിക്കുള്ള അവാര്‍ഡ് ശ്രീവിദ്യക്ക് ലഭിച്ചത്. പിന്നെ ദൈവത്തിന്റെ വികൃതികള്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള അവാര്‍ഡ് ആണ് അവര്‍ക്ക് 1992-ല്‍ ലഭിച്ചത്.
പിന്നെ, വിക്കിപീഡിയ- ഇതിലും തെറ്റുകള്‍ ഉണ്ട്. 1979-ഇതില്‍ "സുകുമാരി" എന്ന് കാണിച്ചിരിക്കുന്നു. ഇതും തെറ്റ് ആണ്. ശ്രീവിദ്യക്ക് ആണ് 1979- ല്‍ അവാര്‍ഡ് ലഭിച്ചത്
ദക്ഷിണാമൂര്‍ത്തിയെ കുറിച്ച് മലയാളമനോരമയുടെ ഭാഷാപോഷിണിയില്‍ വന്ന ലേഖനം താഴെ ചേര്‍ക്കുന്നു.. ഈ ലേഖനത്തില്‍ അനവധി തെറ്റുകളുണ്ട്. അത് ചൂണ്ടിക്കാണിച്ച ശ്രീ ഇ കെ ജയചന്ദ്രനും, അനില്‍കുമാറിനും നന്ദി !
തെറ്റുകള്‍:
ജയചന്ദ്രന്‍:
ഗാനത്തിലെ 'ആലാപനം' എന്ന ഗാനം ആലപിച്ചത് യേശുദാസും ചിത്രയും
ആണെന്ന് ആ പേജില്‍ ഉണ്ട്.
സ്വാമി രണ്ടു മൂന്നു പാട്ടുകള്‍ പാടിയതിന് ശേഷം പാട്ട് പാടുന്നത്
നിറുത്തി എന്ന് ആ പേജില്‍ പറയുന്നുണ്ട്
MSI-യില്‍ 30-തില്‍ അധികം ഗാനങ്ങള്‍ ഇപ്പോള്‍ സ്വാമി പാടിയതായി
ഉണ്ട് .
മറ്റൊരു പേജില്‍-
'ഏറ്റുമാനൂരമ്പലത്തില്‍ എഴുന്നള്ളത്ത് ' എന്ന ഗാനം സ്വാമി -യുടെ
വളരെ മികച്ച ഗാനമാണെന്നു പറയുക മാത്രമല്ല , തെരഞ്ഞെടുത്ത 100
ഗാനങ്ങളുടെ ലിസ്റ്റില്‍ 81- ആമത് ആയി ചേര്‍ത്തിട്ടുണ്ട് .
കമലഹാസന്‍ പാടിയ 'gnaayiru oli mazhaiyil' (അന്തരംഗം ) എന്ന തമിഴ്
ഗാനം ദേവരാജന്‍ സംഗീതം നല്‍കിയതാണ്. ദക്ഷിണാമൂര്‍ത്തിയുടേത് അല്ല .
അനില്‍കുമാര്‍ :
"'ഏറ്റുമാനൂരമ്പലത്തില്‍ എഴുന്നള്ളത്ത് ' (ഓപ്പോളിലെ പ്രസിദ്ധ എം ബി എസ് ഗാനം) എന്ന ഗാനം സ്വാമി -യുടെ
വളരെ മികച്ച ഗാനമാണെന്നു പറയുക മാത്രമല്ല , തെരഞ്ഞെടുത്ത 100
ഗാനങ്ങളുടെ ലിസ്റ്റില്‍ 81- ആമത് ആയി ചേര്‍ത്തിട്ടുണ്ട്" ഈ കാര്യം മനോരമാ ഓണ്‍ലൈനില്‍ സ്വാമിയെപ്പറ്റിയുള്ള് ലിങ്കില്‍ വന്നിരുന്നു.
ദക്ഷിണാമൂര്‍ത്തിയെ കുറിച്ച് ഡി വിജയമോഹന്‍ ഭാഷാപോഷിണിയില്‍ എഴുതിയത് SwamiSangeetham
Recent article from one of the most prominent newspapers in India with a news that disrespects both the prominent actress Shobhana and the actual actress in question (Supporting actress Shobhana). Despite persistent attempts the daily refuses to change the news