Thursday, January 20, 2011

ഭാഷാപോഷിണിയും ദക്ഷിണാമൂര്‍ത്തിയും

ഭാഷാപോഷിണി -1

ദക്ഷിണാമൂര്‍ത്തിയെ കുറിച്ച് മലയാളമനോരമയുടെ ഭാഷാപോഷിണിയില്‍ വന്ന ലേഖനം താഴെ ചേര്‍ക്കുന്നു.. ഈ ലേഖനത്തില്‍ അനവധി തെറ്റുകളുണ്ട്. അത് ചൂണ്ടിക്കാണിച്ച ശ്രീ ഇ കെ ജയചന്ദ്രനും, അനില്‍കുമാറിനും നന്ദി !

തെറ്റുകള്‍:

ജയചന്ദ്രന്‍:

ഗാനത്തിലെ 'ആലാപനം' എന്ന ഗാനം ആലപിച്ചത് യേശുദാസും ചിത്രയും
ആണെന്ന് ആ പേജില്‍ ഉണ്ട്.

സ്വാമി രണ്ടു മൂന്നു പാട്ടുകള്‍ പാടിയതിന് ശേഷം പാട്ട് പാടുന്നത്
നിറുത്തി എന്ന് ആ പേജില്‍ പറയുന്നുണ്ട്
MSI-യില്‍ 30-തില്‍ അധികം ഗാനങ്ങള്‍ ഇപ്പോള്‍ സ്വാമി പാടിയതായി
ഉണ്ട് .

മറ്റൊരു പേജില്‍-

'ഏറ്റുമാനൂരമ്പലത്തില്‍ എഴുന്നള്ളത്ത് ' എന്ന ഗാനം സ്വാമി -യുടെ
വളരെ മികച്ച ഗാനമാണെന്നു പറയുക മാത്രമല്ല , തെരഞ്ഞെടുത്ത 100
ഗാനങ്ങളുടെ ലിസ്റ്റില്‍ 81- ആമത് ആയി ചേര്‍ത്തിട്ടുണ്ട് .

കമലഹാസന്‍ പാടിയ 'gnaayiru oli mazhaiyil' (അന്തരംഗം ) എന്ന തമിഴ്
ഗാനം ദേവരാജന്‍ സംഗീതം നല്‍കിയതാണ്. ദക്ഷിണാമൂര്‍ത്തിയുടേത് അല്ല .

അനില്‍‌കുമാര്‍ :

"'ഏറ്റുമാനൂരമ്പലത്തില്‍ എഴുന്നള്ളത്ത് ' (ഓപ്പോളിലെ പ്രസിദ്ധ എം ബി എസ് ഗാനം) എന്ന ഗാനം സ്വാമി -യുടെ

വളരെ മികച്ച ഗാനമാണെന്നു പറയുക മാത്രമല്ല , തെരഞ്ഞെടുത്ത 100
ഗാനങ്ങളുടെ ലിസ്റ്റില്‍ 81- ആമത് ആയി ചേര്‍ത്തിട്ടുണ്ട്" ഈ കാര്യം മനോരമാ ഓണ്‍ലൈനില്‍ സ്വാമിയെപ്പറ്റിയുള്ള് ലിങ്കില്‍ വന്നിരുന്നു.



ദക്ഷിണാമൂര്‍ത്തിയെ കുറിച്ച് ഡി വിജയമോഹന്‍ ഭാഷാപോഷിണിയില്‍ എഴുതിയത്
SwamiSangeetham

No comments:

Post a Comment